---
title: "വ്യക്തി പരമായ അധിക്ഷേപം ; പരാതി നൽകുമെന്ന് വടകര ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ"
english_title: "personal abuse; Vadakara Lok Sabha Constituency LDF candidate KK Shailaja* will file a complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193154/personal abuse; Vadakara Lok Sabha Constituency LDF candidate KK Shailaja* will file a complaint"
published_at: "2024-03-20T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fabd71af7a8_images_(3).jpeg"
keywords: []
---

# വ്യക്തി പരമായ അധിക്ഷേപം ; പരാതി നൽകുമെന്ന് വടകര ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ

> **Lead Summary:**  സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജ. 1500 രൂപയ്ക്ക് മാത്രം പി.പി.ഇ. കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യ പ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്.

## Article Content

 സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജ. 1500 രൂപയ്ക്ക് മാത്രം പി.പി.ഇ. കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യ പ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്.

ഇതിൽ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. എൻറെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്‌തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണി ച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാമെന്നും കെ.കെ. ശൈലജ പറഞ്ഞു. വ്യാജ ഐ.ഡി. വെച്ചാണ് പ്രചാരണം. വ്യാജ ഐ.ഡി. ആണെങ്കിലും ഇത് ചെയ്യിപ്പിക്കുന്നവർ ഉണ്ടാകും.

അവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇതിനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കും. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ഈ നാട്ടിലെ ജനങ്ങൾ പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കെ.കെ ശൈലജ പറഞ്ഞു.

മറ്റൊന്നും പറയാനില്ലാതെ തികച്ചും നുണ ണ പറയുക എന്നതാണ് യുഡിഎഫുകാരുടെയും അവരുടെ സൈബർ സംഘത്തിൻറെയും പ്രവർത്തനം. പാലത്തായിലെ ഒരു കേസിനെ കുറിച്ച് ഇപ്പോൾ പറയുന്നുണ്ട്. ഞാനാ വീട്ടിൽ പോവുകയും കുട്ടിയെയും രക്ഷിതാക്കളെയും കാണുകയും ചെയ്തതാണ്. അവരുടെ കൂടെ ശക്തമായി നിലകൊണ്ട ഒരാളാണ് ഞാൻ. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ആ കേസ് ട്വിസ്റ്റ് ചെയ്യാനും അതുപോലെത്തന്നെ അതിനകത്ത് മറ്റു ചില മുതലെടുപ്പിന് കൂടി അന്നേ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ പെട്ട ആളുകൾ തന്നെയാണ് ഇപ്പോൾ ഈ ഗ്രൂപ്പിന്റെ സൈബർ സംഘം എന്ന നിലയിൽ പാലത്തായി എന്നു പറഞ്ഞു പ്രചരണം നടത്തുന്നത്. ആ കുട്ടിയൊ അവരുടെ കുടുംബമോ എന്നെ കുറിച്ച് ഈ രീതിയിൽ പറയില്ല.

പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ സംഘിയെ സംരക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞാണ് പ്രചരണം വരു ന്നത്. അത് തീർത്തും അവാസ്‌തവമായ കാര്യമാണ്. അത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം എന്നാണ് പറയാനുള്ളത്, കെ. കെ ശൈലജ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193154/personal abuse; Vadakara Lok Sabha Constituency LDF candidate KK Shailaja* will file a complaint)